കൊച്ചി: ശീതളപാനീയത്തിൽ മദ്യം കലർത്തി മയക്കി ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ സിഡ്നി മോണ്ടിസോറി സ്കൂളുകളുടെ ഉടമ കോട്ടയം ഏറ്രുമാനൂർ കൂതറപ്പിള്ളി വീട്ടിൽ ജെ.ജോസഫിനെ (49) മരട് പൊലീസ് അറസ്റ്റ് ചെയ്തു.
2014ലാണ് കേസിനാസ്പദമായ സംഭവം. യുവതിയെ പ്രതി ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ഇയാളുടെ വിവിധ സ്ഥാപനങ്ങളിൽ കൊണ്ടുപോയി തിരിച്ച് എത്തിക്കുമായിരുന്നു. ജോലിയുടെ ഭാഗമായി മരടിലെത്തിച്ച യുവതിക്ക് അന്ന് രാത്രി താമസിക്കാൻ പ്രതി സൗകര്യം ഒരുക്കി. തുടർന്ന് ശീതളപാനീയത്തിൽ മദ്യംകലത്തി നൽകി മയക്കിയ ശേഷം പീഡിപ്പിച്ചെന്നാണ് കേസ്. വിവരം പുറത്തു പറയുമെന്ന് പറഞ്ഞുവിരട്ടി പിന്നീട് നിരന്തരം പീഡനത്തിന് ഇരയാക്കി. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. അടുത്തിടെ വിവാഹിതയായ യുവതിയുടെ ഭർത്താവിനും ബന്ധുക്കൾക്കും സ്വകാര്യ ദൃശ്യങ്ങൾ അയച്ചു നൽകി ബ്ലാക്ക്മെയിൽ ചെയ്യാൻ തുടങ്ങിയതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്.