കോലഞ്ചേരി: കേരള കോ ഓപ്പറേറ്റീവ് എംപ്ളോയീസ് യൂണിയൻ സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടവുകോട് ഫാർമേഴ്സ് ബാങ്ക് പരിസരം ശുചീകരിച്ചു. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് പി.ടി. അജിത് അദ്ധ്യക്ഷനായി. കെ.കെ. ഏലിയാസ്, സി.പി. അനിൽ, എം.എം. തങ്കച്ചൻ, പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, പി.എസ്. ഗോപാലൻ, രജീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.