കൊച്ചി: സിറ്റി പൊലീസ് കമ്മിഷണറേറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിൽ വനിതാ പരാതി ഫോറം സംഘടിപ്പിക്കുന്നു. സ്റ്റേഷൻ എസ്.എച്ച്.ഒ,എസ്.ഐ, വനിതാ സെല്ലിലെ ഉദ്യോഗസ്ഥ,സൈബർ സെൽ വിദഗ്ദ്ധർ എന്നിവർ സ്തീകളുടെയും കുട്ടികളുടെയും പരാതികൾ കേൾക്കും. അദാലത്തിൽ പരാതികളും സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചു.