പള്ളരുത്തി: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി രാജ്യത്ത് സൗജന്യ വാക്സിനേഷൻ ആദ്യഘട്ടം സമ്പൂർണമാക്കിയ നരേന്ദ്ര മോദി സർക്കാരിന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് ബി.ഡി. ജെ.എസ് കൊച്ചി മണ്ഡലം കമ്മിറ്റി ഗാന്ധി ജയന്തി ദിനത്തിൽ വിജയ ദിനമായി ആചരിച്ചു. പള്ളൂരുത്തി വെളി ഗാന്ധി ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയോടു കൂടി നടന്ന പരിപാടി നിയോജക മണ്ഡലം പ്രസിഡന്റ് പി.ബി. സുജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി വി.വി. ജീവൻ ഭദ്രദീപം കൊളുത്തി. വൈസ് പ്രസിഡന്റ് ഐ.സി. ഗണേശൻ പതാക ഉയർത്തി. ഉപാദ്ധ്യക്ഷൻ ടി.പി. സജീവൻ, എൻ.കെ.വിശ്വംഭരൻ , സദാനന്ദൻ പനയപ്പള്ളി, എൻ.എസ്. ബോസ്, എം.എൻ.സാവിയോ, വി.ജെ. ഇന്ദ്രജിത്ത് തുടങ്ങിയവർ പങ്കെടുത്തു.