കാലടി: യുവജന സമാജം ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനം സേവന ദിനമായി ആഘോഷിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എ. ഷബീർ അലി ഉദ്ഘാടനം ചെയ്തു. വായനശാല പ്രവർത്തകരും നവയുഗ ക്ലബ്ബ് പ്രവർത്തകരും ചേർന്ന് വായനശാലയ്ക്ക് മുന്നിലെ തെരുവ് വൃത്തിയാക്കി.