slvp
തൃപ്പൂണിത്തുറ സൗത്ത് ലയൺസ് ക്ലബ്ബും തെക്കുംഭാഗം എസ്.വി.എൽ.പി സ്കൂളും സംയുക്തമായി നടത്തിയ ഗാന്ധിജയന്തി ദിനാഘോഷം

കൊച്ചി: കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും ഗാന്ധി ജയന്തി ജില്ലയിലെമ്പാടും ആഘോഷിച്ചു. ജില്ലാ ആസ്ഥാനത്ത് കളക്ടർ ജാഫർ മാലിക്ക് സിവിൽ സ്റ്റേഷനിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ്, ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ, തിരുവാങ്കുളം മഹാത്മ, റോട്ടറി കമ്മ്യൂണിറ്റി കോർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു.

എറണാകുളം ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ വിവിധ യൂണിറ്റുകളിൽ ഡി.ടി.പി.സി ജീവനക്കാർ. കുടുംബശ്രീ പ്രവർത്തകർ എന്നിവ‌‌ർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. സൗത്ത് റെയിൽവേയും, എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയും സംയുക്തമായി ചേർന്ന് ഗാന്ധിജയന്തി ദിനഘോഷം സംഘടിപ്പിച്ചു.

കൊച്ചി നേവൽ ബേസിൽ ഉദ്യോഗസ്ഥരുടേയും കുടുംബാംഗങ്ങളുടേയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി.

ഡെമോക്രാറ്റിക് യൂത്ത് കോൺഗ്രസ് കേരളയുടെ നേതൃത്വത്തിൽ രക്തദാനം ചെയ്തു.
തൃപ്പൂണിത്തുറ സൗത്ത് ലയൺസ് ക്ലബിന്റെയും തെക്കുംഭാഗം എസ്.വി.എൽ.പി സ്‌കൂളിന്റെയും സംയുക്തമായി ചേർന്ന് ഗാന്ധിജയന്തിയാഘോഷം നടത്തി. രാഷ്ട്രീയ ജനതാ ദൾ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മത സൗഹാർദ്ദ സദസ് ഫാ.പോൾ തേലക്കാട്ട് ഉത്ഘാടനം ചെയ്തു.