monson-mavunkal

കൊച്ചി: നയതന്ത്ര ചാനൽ സ്വർണക്കടത്ത് കേസ് പ്രതികളുമായി പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിന് ബന്ധമുണ്ടോയെന്ന് കസ്റ്റംസ് പരിശോധിക്കും. ഇയാളുടെ കൈവശമുള്ള വാഹനങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് പുറമേയാണിത്. എൻ.ഐ.എയുടെ പിടിയിലാകും മുമ്പ് സ്വപ്ന സുരേഷിന് കൊച്ചിയിൽ ഒളിവിൽ കഴിയാൻ മോൻസണിന്റെ സഹായം ലഭിച്ചിരുന്നോ എന്ന സംശയം സ്ഥിരീകരിക്കാനാണ് അന്വേഷണം.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട ശബ്ദസന്ദേശം കഴിഞ്ഞവർഷം ജൂലായിൽ കൊച്ചിയിലാണ് സ്വപ്ന സുരേഷ് പുറത്തുവിട്ടത്. മോൻസണുമായി അടുപ്പമുണ്ടായിരുന്ന ചിലർ വഴിയാണ് ശബ്ദരേഖ പുറത്തുവന്നതെന്നാണ് സംശയം. ഇരുവരുടേയും ഫോൺവിളികൾ ഉൾപ്പെടെ പരിശോധിക്കുമെന്നാണ് സൂചന. മോൻസണിന്റെ വിദേശ വാഹനങ്ങൾ നികുതി വെട്ടിച്ച് ഇറക്കുമതി ചെയ്തതാണോയെന്ന് കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. അന്യസംസ്ഥാനങ്ങളിലാണ് ഇവയുടെ രജിസ്ട്രേഷൻ. കലൂരിലെ വീട്ടിലെത്തി കസ്റ്റംസ് പ്രാഥമിക പരിശോധന നടത്തിയിരുന്നു.

 മോ​ൻ​സ​ൺ​ ​മാ​വു​ങ്കൽ കേ​സിൽ ​പ്ര​ത്യേക അ​ന്വേ​ഷ​ണ​ ​സം​ഘം

തി​രു​വ​ന​ന്ത​പു​രം​:​ ​പു​രാ​വ​സ്തു​ ​ത​ട്ടി​പ്പു​കാ​ര​ൻ​ ​മോ​ൻ​സ​ൺ​ ​മാ​വു​ങ്ക​ലി​നെ​തി​രാ​യ​ ​കേ​സു​ക​ൾ​ ​അ​ന്വേ​ഷി​ക്കാ​ൻ​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന് ​രൂ​പം​ ​നൽ​കി​.​ ക്രൈം​ബ്രാ​ഞ്ച് ​തി​രു​വ​ന​ന്ത​പു​രം​ ​റേ​ഞ്ച് ​ഐ.​ജി.​ ​സ്പ​ർ​ജ​ൻ​ ​കു​മാ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സം​ഘം​ ​പ്ര​വ​ർ​ത്തി​ക്കും.​ ​ക്രൈം​ ​ബ്രാ​ഞ്ച് ​മേ​ധാ​വി​ ​എ​സ്.​ ​ശ്രീ​ജി​ത്ത് ​മേ​ൽ​നോ​ട്ടം​ ​വ​ഹി​ക്കും.
ക്രൈം​ ​ബ്രാ​ഞ്ച് ​എ​റ​ണാ​കു​ളം​ ​എ​സ്.​പി​ ​എം.​ജെ.​സോ​ജ​ൻ,​ ​കോ​ഴി​ക്കോ​ട് ​വി​ജി​ല​ൻ​സ് ​എ​സ്.​പി​ ​പി.​സി.​സ​ജീ​വ​ൻ,​ ​ഗു​രു​വാ​യൂ​ർ​ ​ഡി​വൈ.​എ​സ്.​പി​ ​കെ.​ജി.​സു​രേ​ഷ്,​ ​പ​ത്ത​നം​തി​ട്ട​ ​സി​ ​-​ ​ബ്രാ​ഞ്ച് ​ഡി​വൈ.​എ​സ്.​പി​ ​ജെ.​ഉ​മേ​ഷ് ​കു​മാ​ർ,​ ​മു​ള​ന്തു​രു​ത്തി​ ​ഇ​ൻ​സ്പെ​ക്ട​ർ​ ​പി.​എ​സ്.​ഷി​ജു,​ ​വ​ട​ക്കേ​ക്ക​ര​ ​ഇ​ൻ​സ്പെ​ക്ട​ർ​ ​എം.​കെ.​മു​ര​ളി,​ ​എ​ള​മ​ക്ക​ര​ ​സ​ബ് ​ഇ​ൻ​സ്പെ​ക്ട​ർ​ ​രാ​മു,​ ​തൊ​ടു​പു​ഴ​ ​സ​ബ് ​ഇ​ൻ​സ്പെ​ക്ട​ർ​ ​ബൈ​ജു​ ​പി.​ബാ​ബു​ ​എ​ന്നി​വ​രാ​ണ് ​സം​ഘാം​ഗ​ങ്ങ​ൾ.