ആലുവ: ആലുവ മേഖലയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നിരവധി കേന്ദ്രങ്ങളിൽ ഗാന്ധിജയന്തി ആഘോഷിച്ചു. എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാലയിൽ ഗാന്ധി സ്മൃതി നടത്തി. തുടർന്ന് ശുചീകരണ പ്രവർത്തനം നടത്തി. പ്രസിഡന്റ് സി.കെ. ജയൻ, സെക്രട്ടറി സി.എസ്. അജിതൻ, കമ്മിറ്റിയംഗം കെ.കെ. സുബ്രഹ്മണ്യൻ, എൻ.എസ്. സുധീഷ് , ഹാരിഫ് കെ. റഹ്മാൻ, ബാലവേദി അംഗങ്ങളായ എം.ജി. ആഷ്‌ന, ഗൗരിനന്ദ, എം.എസ്. അഞ്ജന, നന്ദന എം.എസ്, ഭദ്ര സ്മിതാജ്, ദേവനന്ദ സ്മിതോഷ് തുടങ്ങിയവർ നേതൃത്വം നൽകി. ബാലവേദിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ക്വിസ്, പെൻസിൽ ഡ്രോയിംഗ് മത്സരങ്ങളും സംഘടിപ്പിച്ചു. നിതിൻ രാധാകൃഷ്ണൻ, ശ്രീനിക സാജു തുടങ്ങിയവർ നേതൃത്വം നൽകി.
ചെങ്ങമനാട് വാണി കളേബരം വായനശാല സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷവും വിദ്യാഭ്യാസ അവാർഡ് വിതരണവും അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോണി തോട്ടുങ്ങൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, പഞ്ചായത്ത് പ്രസിഡന്റ് സെബാ മുഹമ്മദലി, അഡ്വ. ഷാജി നീലീശ്വരം, പി.കെ. രാജൻ, കെ.ജി. രാമകൃഷ്ണപിള്ള, തങ്കമണി അമ്മ തുടങ്ങിയവർ സംസാരിച്ചു.
വെളിയത്തുനാട് സഹകരണ ബാങ്ക് വെളിയത്തുനാട് എം.ഐ യു.പി സ്‌കൂളിൽ സ്വച്ഛ് ഭാരത് സംഘടിപ്പിച്ചു. ബാങ്ക് ഭരണ സമിതിയും ജീവനക്കാരും, സ്‌കൂൾ അദ്ധ്യാപികമാരും പങ്കെടുത്തു. ബാങ്ക് പ്രസിഡന്റ് എസ്.ബി. ജയരാജ്, വൈസ് പ്രസിഡന്റ് പ്രദീപ് ജോൺ, സെക്രട്ടറി പി.ജി. സുജാത, സ്‌കൂൾ എച്ച്.എം ശാന്ത ടീച്ചർ എന്നിവർ നേതൃത്വം നൽകി.
എടത്തല കറുകപ്പിള്ളി പൈനാട്ട് ക്ഷേത്രം റോഡ് ബി.ജെ.പി എടത്തല പഞ്ചായത്ത് കമ്മറ്റി ശുചീകരിച്ചു. പ്രസിഡന്റ് എം.യു. ഗോപുകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ട്രഷറർ അപ്പു മണ്ണാച്ചേരി മുഖ്യസന്ദേശം നൽകി.
നെടുമ്പാശേരിയിലും ആഘോഷം
നെടുമ്പാശേരി: പാറക്കടവ് സുകർമ്മ വികാസ കേന്ദ്രത്തിൽ ഗാന്ധിജയന്തി ദിനത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും വൃക്ഷത്തൈ നടീലും രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത കാര്യവാഹ് പി.എൻ. ഈശ്വർജി നിർവഹിച്ചു. സി.ആർ. സുധാകരൻ, കുഞ്ഞിരാമൻ പുതുശ്ശേരി, എൻ.പി. ഹരിസുതൻ, കെ.വി. സഞ്ജീവ് എന്നിവർ പങ്കെടുത്തു. കോൺഗ്രസ് നെടുമ്പാശേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങ് മുൻ എം.എൽ.എ എം.എ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.എ. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി.വൈ. വർഗീസ്, ബിൻസി പോൾ, എച്ച്. വിൽഫഡ്, ബിജു കെ. മുണ്ടാടൻ, പി.എച്ച്. അസ്ലാം, സന്ധ്യ നാരായണപിള്ള തുടങ്ങിയവർ പങ്കെടുത്തു.
ബി.ജെ.പി പാറക്കടവ് പഞ്ചായത്ത് കമ്മിറ്റി പുളിയനം കുന്നിൽ കുടിവെള്ള സംഭരണിയും സമീപ പ്രദേശങ്ങളും ശുചീകരിച്ചു. സംസ്ഥാന കമ്മറ്റി അംഗം പി.എൻ. സതീശൻ ഉദ്ഘടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രാഹുൽ പാറക്കടവ്, ജനറൽ സെക്രട്ടറി ശ്രീജിത്ത് കാരാപ്പിള്ളി, സെക്രട്ടറി മനോജ്, വിനോദ് മാമ്പ്ര, അഖിൽ, ജിഷ്ണു, സജിൽ എന്നിവർ പങ്കെടുത്തു.