പറവൂർ: പറവൂർ നഗരസഭയുടെ നേതൃത്വത്തിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ നഗരസഭയിലെ എഴുപത്തിയഞ്ചോളം ശുചീകരണ തൊഴിലാളികളെ ആദരിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.വി.എ. പ്രഭവതി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എം.ജെ. രാജു, ബീന ശശിധരൻ, ശ്യാമള ഗോവിന്ദൻ, കെ.ജെ. ഷൈൻ, ഡി. രാജ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു. ഗാന്ധിജയന്തിയോടനുബന്ധിച്ച് കച്ചേരി മൈതാനം ശുചീകരിച്ചു.
കാപ്: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പറവൂർ നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ആദരിക്കൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു