പറവൂർ: കൊടുവഴങ്ങ ശ്രീനാരായണ ക്ലബ് ആൻ‌ഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ടി.വി.ഷൈവിൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്‌ വി.ജി. ജോഷി, വൈസ് പ്രസിഡന്റ്‌ കെ.എ. അഖിൽ, വയോജന വേദി സെക്രട്ടറി എം.കെ. ശശി, യുവത പ്രസിഡന്റ്‌ കെ.ബി. ശ്രീജിത്ത്‌, ബാലവേദി സെക്രട്ടറി ദേവികൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ ലൈബ്രറി പരിസരവും ഹാളും ശുചീകരിച്ചു.