പറവൂർ: മഹാത്മാഗാന്ധിജിയുടെ 152 -മത് ജന്മദിനം ആലങ്ങാട് കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. പി.എസ്. ജഗദീശൻ ഉദ്ഘാടനം ചെയ്തു. ഹിന്ദി അദ്ധ്യാപക പരിശീലകൻ കെ.എൻ. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി.എസ്. ജയലക്ഷ്മി, അൻഫസ് അൻസാർ എന്നിവർ സംസാരിച്ചു.