exe
കാലടി എക്സൈസ് റേഞ്ച് ജനകീയ സമിതികളുമായി ചേർന്ന് നടത്തിയ വിമുക്തി ബോധവത്ക്കരണ ആമുഖ പ്രഭാഷണം അസി.എക്സൈസ് ഇൻസ്പെക്ടർ ടി.എ.പ്രമോദ് നടത്തുന്നു. റേഞ്ച് എക്സ്സൈസ് ഇൻസ്പെക്ടർ പി.വൈ.ചെറിയാൻ സമീപം

കാലടി: കാലടി എക്സൈസ് റേഞ്ചിന്റെ ആഭിമുഖ്യത്തിൽ വിമുക്തി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. റേഞ്ചിന്റെ പരിധിയിലുള്ള കവലകളിൽ ജനകീയ സമിതികൾ, ലൈബ്രറികൾ, പഞ്ചായത്തു ജനപ്രതിനിധികൾ എന്നിവരുടെ സഹകരണത്തോടയാണ് പരിപാടി സംഘടിപ്പിച്ചത്.

നീലീശ്വരം കമ്പനിപ്പടിയിൽ കൊറ്റമം ജോജി മെമ്മോറിയൽ വായനശാലയുമായി ചേർന്ന നടത്തിയ പരിപാടി കാലടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.വൈ.ചെറിയാൻ ഉദ്ഘാടനം ചെയ്തു. അസി: എക്സൈസ് ഇൻസ്പെക്ടർ ടി.എ.പ്രമോദ് ആമുഖപ്രസംഗം നടത്തി.

ലൈബ്രറി രക്ഷാധികാരി കെ.കെ.വത്സൻ, പ്രസിഡന്റ് ഇന്ദുലേഖ തമ്പി ,സെക്രട്ടറി സി.വി.ജസ്റ്റിൻ, ലൈബ്രേറിയൽ റിജോ റോക്കി, സുർജിത് വത്സൻ, എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ അബ്ദുൾ കരിം, ടി. ഡി ജോസ്, സിവിൽ എക്സൈസ് ഓഫീസർമാരായ

വി.ബി.വിപിൻദാസ്, ബിനു ജേക്കബ്, നിഷാദ്, വുമൺ സിവിൽ എക്സൈസ് ഓഫീസേഴ്സായ ഫൗസിയ, അനിത എന്നിവർ സംസാരിച്ചു.