ഫോർട്ട്കൊച്ചി: നാവികസേനയുടെ നിരോധിത മേഖലയിൽ കടന്ന രണ്ട് വള്ളങ്ങൾ ഒമ്പതു മത്സ്യത്തൊഴിലാളികളുമായി കോസ്റ്റൽ പൊലീസ് പിടികൂടി. തുടർ നടപടികൾക്കായി ഹാർബർ പൊലീസിന് കൈമാറി. കന്യാകുമാരിയിൽ നിന്നുള്ള 2664 നമ്പർ പ്രഭു , 3478 നമ്പർ പ്രഭു വള്ളങ്ങളാണ് ലോറിയിൽ അരൂരിലെത്തിച്ച് കായൽ വഴി കൊണ്ടുപോകുമ്പോൾ പിടികൂടിയത്. ഐ.എൻ.എസ് വിക്രാന്തിന് സുരക്ഷാഭീഷണിയുള്ളതിനാൽ വെണ്ടുരുത്തി പാലം കടന്നുള്ള കായൽ പാത നിരോധിതമേഖലയാണ്. കന്യാകുമാരി തേങ്ങാപ്പട്ടണം സ്വദേശികളായ മിൽക്കായ് (53), രജനി (40), ജോൺ ബോസ്ക്കോ (46), അഖിൽ (22), പോൾ (34), പ്രകാശ് രൂപീൻ (43), സ്റ്റീഫൻ (53), ലോറൻസ് (43), സേവ്യർ (41) എന്നിവരാണ് വള്ളങ്ങളിലുണ്ടായിരുന്നത്.