cyclw
ലഹരി വിരുദ്ധ സന്ദേശമുയർത്തി വി.പി. ശ്രീനിജിൻ എം.എൽ.എയുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റേയും നേതൃത്വത്തിൽ നടന്ന സൈക്കിൾയാത്ര.

കോലഞ്ചേരി: ഗാന്ധിജയന്തി ദിനത്തിൽ ലഹരിവിരുദ്ധ സന്ദേശമുയർത്തി എം.എൽ.എയുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റേയും സൈക്കിൾ യാത്ര. എക്‌സൈസിന് കീഴിലുള്ള വിമുക്തി ലഹരിവർജനമിഷൻ കോലഞ്ചേരിയിൽ നടത്തിയ ലഹരിവിരുദ്ധ പ്രചാരണത്തിലാണ് അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, എക്‌സൈസ് ജോയിന്റ് കമ്മീഷണർ പി.കെ. സനു, പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ് എന്നിവർ ലഹരിവിരുദ്ധ സന്ദേശമുയത്തി സൈക്കിൾ ചവിട്ടിയത്. ഒരു മാസം നീളുന്ന പ്രചാരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനമാണ് കോലഞ്ചേരിയിൽ നടന്നത്.

ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ എൻ. അശോക്‌കുമാർ, അസി.എക്‌സൈസ് കമ്മീഷണർ ബാബു വർഗീസ്, അസി.എക്‌സൈസ് കമ്മീഷണർ ജി.സുരേഷ്‌കുമാർ, അസോസിയേഷൻ ഭാരവാഹികളായ ​ടി.പി. സജീവ്കുമാർ, കെ.കെ .രമേശൻ, ബേസിൽ. എം.പോൾ, എം.വി. ശശിധരൻ, കുന്നത്തുനാട് സർക്കിൾ ഇൻസ്‌പെക്ടർ കെ.എസ്. മുഹമ്മദ് ഹാരിഷ്, വിമുക്തിമിഷൻ ജില്ലാ കോ ഓർഡിനേ​റ്റർ കെ.എ. ഫൈസൽ തുടങ്ങിയവർ സംസാരിച്ചു. റാലിയിൽ കുന്നത്തുനാട് സർക്കിൾ, പെരുമ്പാവൂർ, മാമല റേഞ്ചുകളിലെ ഉദ്യോഗസ്ഥർ, നേതാജി വായനശാല ആൻഡ് സാംസ്‌കാരിക കേന്ദ്രം പ്രവർത്തകർ, സെന്റ് പീറ്റേഴ്‌സ് ഹൈസ്‌കൂളിലെ എൻ.സി.സി വൊളന്റിയർമാർ, റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ അണിചേർന്നു.