മട്ടാഞ്ചേരി: കാരുണ്യ,കലാ,സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന കൊച്ചിൻ വികസന വേദിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധന ശേഖരണത്തിന്റെ ഭാഗമായി നടത്തുന്ന ബിരിയാണി ചലഞ്ച് കൂപ്പൺ ഉദ്ഘാടനം നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ സുനിത ഡിക്സൻ ആർ.വൈ.എഫ് ജില്ലാ പ്രസിഡന്റ് ജീവൻ ജേക്കബ്ബിന് നൽകി നിർവഹിച്ചു. പ്രസിഡന്റ് ഇന്ദു ജ്യോതിഷ് അദ്ധ്യക്ഷത വഹിച്ചു.കെ.ബി. ജബ്ബാർ,ഷമീർ വളവത്ത്,സൗമ്യ അബ്ദു,സുജിത്ത് മോഹനൻ,അയൂബ് സുലൈമാൻ,പി.കെ. കമറുദ്ദീൻ,ആർ.ബഷീർ തുടങ്ങിയവർ സംസാരിച്ചു.