auto-
അഞ്ചൽപ്പെട്ടിയിൽ കെ.എസ്.ആർ.ടി.സി ബസും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് വാഹനം മാറ്റുന്നു

പിറവം: അഞ്ചൽപ്പെട്ടി കവലക്ക് സമീപം ഇന്നലെ ഉച്ചയ്ക്ക് ഓട്ടോറിക്ഷയും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചു. അപകടത്തിൽ ഓട്ടോ ഡ്രൈവറെ ഗുരുതരമായ പരിക്കുകളോടെ കോലഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷയുടെ മുൻ ഭാഗം പൂർണമായി തകർന്നു.

ഇതേ സമയത്ത് ഓണക്കൂർ പാലത്തിനോട് ചേർന്ന് പറമ്പിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി. കോതമംഗലം പള്ളി പെരുന്നാൾ കഴിഞ്ഞ് തിരികെ വന്ന പിറവം നിവാസികളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇലക്ട്രിക് പോസ്റ്റിന്റെ സ്റ്റേവയർ തകർത്താണ് വാഹനം പറമ്പിലേക്ക് പാഞ്ഞു കയറിയത്. യാത്രക്കാർക്ക് കാര്യമായ പരിക്കുകളില്ല.