p-rajeev
ചങ്ങമ്പുഴ സ്റ്ററിൽ നടന്ന കളരി അഭ്യാസപ്രകടനവും ക്ലാസ് ഉദ്ഘാടനവും വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യുന്നു

കളമശേരി: കളമശേരി ചങ്ങമ്പുഴ നഗർ റസിഡന്റ്സ് അസോസിയേഷൻ ഹാളിൽ നവമി ഹെൽത്ത് കെയറിന്റെ നേതൃത്വത്തിൽ കളരി അഭ്യാസ പ്രദർശനവും കളരി, യോഗക്ലാസുകളുടെ ഉദ്ഘാടനവും വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൻ സീമ കണ്ണൻ അദ്ധ്യക്ഷയായ യോഗത്തിൽ മുൻ എം.എൽ.എ എ.എം യൂസഫ്, ചങ്ങമ്പുഴ നഗർ വാർഡ് കൗൺസിലർ വാണി ദേവി, ചങ്ങമ്പുഴ നഗർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എൻ.കെ പവിത്രൻ, കളരിപ്പയറ്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഉബൈദ് മാസ്റ്റർ, യോഗാചാര്യ ജോർജ് അലക്സാണ്ടർ, കല്ലറ മോഹൻദാസ് എന്നിവർ സംസാരിച്ചു.