library
ചൊവ്വര കൊണ്ടോട്ടി ജനകീയ വായന ശാലയുടെ മുതിർന്ന പൗരന്മാരെ ആദരിക്കൽ ഗുരു വന്ദനം പരിപാടിയിൽ ലൈബ്രറി പ്രസിഡൻ്റ് പി.വി.തങ്കപ്പൻ വീടുകളിലെത്തി അനുമോദിക്കുന്നു.

കാലടി: മുതിർന്ന പൗരന്മാരെ ആദരിച്ച് ഗുരുവന്ദനം പരിപാടി ചൊവ്വര ജനകീയ വായനശാലയിൽ നടത്തി. ലൈബ്രറിക്ക് സമീപമുള്ള അങ്കണവാടി ശുചീകരണം നടത്തി. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷെബീർ അലി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പി.വി.തങ്കപ്പൻ അദ്ധ്യക്ഷനായി. വാർഡ് മെമ്പർ ജാരിയാ കബീർ, മുൻ വാർഡ് മെമ്പർ ഒ.എൻ. ബാബു, വായനശാല സെക്രട്ടറി കെ. കെ. ഷൈസൻ, അങ്കണവാടി വർക്കർ ലളിത എന്നിവർ സംസാരിച്ചു.