cial

 കൊച്ചിയിൽ നിന്ന് കൂടുതൽ വിദേശ സർവീസുകൾ

നെടുമ്പാശേരി: കൊവിഡ് വ്യാപനം കുറഞ്ഞതോടെ കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള വിദേശ സർവീസുകൾ സജീവമാകുന്നു. കൊച്ചി-കൊളംബോ പ്രതിദിന ശ്രീലങ്കൻ എയർലൈൻസ് സർവീസിന്, ഒന്നരവർഷത്തിനുശേഷം ഇന്നലെ തുടക്കമായി.

ഈമാസം കൂടുതൽ വിദേശ സർവീസുകൾ പുനരാരംഭിക്കുമെന്ന് കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാൽ) മാനേജിംഗ് ഡയറക്‌ടർ എസ്. സുഹാസ് പറഞ്ഞു. നവംബറോടെ കൊവിഡിന് മുമ്പത്തേതിന്റെ 70 ശതമാനം രാജ്യാന്തര സർവീസുകൾ പുനരാരംഭിക്കാനാകും. നടപ്പുവർഷം ഇതുവരെ ഏറ്റവുമധികം രാജ്യാന്തര യാത്രക്കാരെ കൈകാര്യം ചെയ്‌ത വിമാനത്താവളങ്ങളിൽ രാജ്യത്ത് മൂന്നാമതാണ് കൊച്ചി. നിലവിൽ 106 സർവീസുകളാണ് കൊച്ചിവഴി പ്രതിദിനമുള്ളത്; ശരാശരി യാത്രക്കാർ 14,500.