പറവൂർ: കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായ മാട്ടുമ്മൽ പാലം പുനർനിർമ്മിക്കണമെന്ന് സി.പി.എം ടൗൺ വെസ്റ്റ് ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നഗരസഭയുടെ ഒന്നാം വാർഡിലെ ജനങ്ങൾക്ക് യാത്ര ചെയ്യാനുള്ള ഏക ആശ്രയമാണിത്. സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എസ്. ശർമ ഉദ്ഘാടനം ചെയ്തു. സി.പി. ജയൻ സെക്രട്ടറിയായി പതിമൂന്നംഗ ലോക്കൽ കമ്മിറ്റിയേയും സമ്മേളനം തിരഞ്ഞെടുത്തു.