പെരുമ്പാവൂർ: മുൻ സുപ്രിം കോടതി ജഡ്ജി കുര്യൻ ജോസഫിന്റെ ഭാര്യാ സഹോദരൻ ഒക്കൽ താന്നിപ്പുഴ കളരിക്കൽ വീട്ടിൽ കെ.വി.റോയി (62) നിര്യാതനായി. റിട്ട: പോസ്റ്റ് മാസ്റ്റർ പരേതനായ വർക്കിയുടേയും ത്രേസ്യാമ്മയുടെയും മകനാണ്. ജസ്റ്റിസ് കുര്യൻ ജോസഫിന്റെ ഭാര്യ റൂബിയാണ് ഏകസഹോദരി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് താന്നിപ്പുഴ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീന. മക്കൾ: റോഷ്‌നി (ദുബായ്), റോഷിത, മരുമകൻ: ജോസ് കാളിയാടൻ ദ്രുബായ്).