bdjs-paravur
ബി.ഡി.ജെ.എസ്. പറവൂർ നിയോജക മണ്ഡലം കമ്മിറ്റി ഗാന്ധിജയന്തിദിനത്തിൽ നടത്തിയ വിജയദിനാഘോഷം ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: ബി.ഡി.ജെ.എസ് പറവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിദിനത്തിൽ ഇന്ത്യയിൽ കൊവിഡ് വാക്സിൻ സമ്പൂർണതയിലേക്ക് എന്ന സന്ദേശവുമായി വിജയദിനം ആഘോഷിച്ചു. നമ്പൂരിയച്ചൻ ആൽത്തറയ്ക്ക് സമീപം ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എം.പി. ബിനു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.എസ്. ജയരാജ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി കെ.ബി. രാജീവ്, പ്രവീൺ കഞ്ഞിത്തൈ, രമേഷ് ഏഴിക്കര, സന്തോഷ് മടപ്ലാതുരുത്ത്, ബിനിൽകുമാർ, ഷനി നീണ്ടൂർ തുടങ്ങിയവർ സംസാരിച്ചു.