union
കർഷക സംഘം മഞ്ഞപ്ര വില്ലേജ് കൺവെൻഷൻ ഏരിയ സെക്രട്ടറി ജീമോൻ കുര്യൻ ഉദ്ഘാടനം ചെയ്യുന്നു.

കാലടി: കർഷകസംഘം മഞ്ഞപ്ര വില്ലേജ് കൺവെൻഷൻ ഏരിയാ സെക്രട്ടറി ജീമോൻ കുര്യൻ ഉദ്ഘാടനം ചെയ്തു. വില്ലേജ് കമ്മിറ്റി പ്രസിഡന്റ് എ.വി. സൈമൺ അദ്ധ്യക്ഷനായി. സെക്രട്ടറി ഐ.പി. പയസ് റിപ്പോർട്ട് അവതരിപ്പിച്ചു. മുതിർന്ന കർഷകനും ദീർഘകാലം പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എ.കെ. ജോസഫിനെ പഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസ ഷാജൻ ആദരിച്ചു. മെമ്പർമാരായ സി.വി. അശോക്‌കുമാർ, സൗമിനീ ശശീന്ദ്രൻ,ത് രേസ്യാമ്മ ജോർജ്, സീന മാർട്ടിൻ, സി.പി.എം ലോക്കൽസെക്രട്ടറി ഐ.പി. ജേക്കബ്, ടി.പി വേണു, ജോളി പി ജോസ് എന്നിവർ സംസാരിച്ചു.