kumbalaghi1
എ.ഐ.യു.ഡബ്ല്യു.സി കുമ്പളങ്ങി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാചകവാതക വിലവർദ്ധനവിനെതിരെ പാചക ഗ്യാസ് കുറ്റികൾ ഉപേക്ഷിച്ച് വിറക് കെട്ടുമായി അടുക്കളയിലേക്ക്...

കുമ്പളങ്ങി :എ.ഐ.യു.ഡബ്ല്യു.സി കുമ്പളങ്ങി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാചകവാതക വിലവർദ്ധനവിനെതിരെ പ്രതിഷേധ സമരം എറണാകുളം ജില്ലാ പഞ്ചായത്ത് മെമ്പർ ദീപു കുഞ്ഞുകുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോണി ഉരള്ളോത് അദ്ധ്യക്ഷത വഹിച്ചു. ജോൺ പഴേരി മുഖ്യപ്രഭാഷണം നടത്തി. നെൽസൻ കൊച്ചേരി, എൻ എസ് സുഭീഷ്, സൂസൻ ജോസഫ്, ജാസ്മിൻ രാജേഷ്, ജോസി വേലിക്കകത്ത്, ലില്ലി റാഫേൽ, ജയ്‌സൺ കൊച്ചുപറമ്പിൽ, ജോഷ്വാ പനക്കൽ, പീറ്റർ ഷീൻ, ഷിബു കുറുപ്പശ്ശേരി, കമന്റ് റോബർട്ട്, ഷൈ മോൻ, വിൻസന്റ് തുടങ്ങിയവർ പങ്കെടുത്തു.