പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിലെ വോളിബോൾ അക്കാദമിയുടെ നേതൃത്വത്തിൽ സ്കൂൾ ഗ്രൗണ്ടും പരിസര പ്രദേശവും ശുചീകരിക്കുന്നു. ഒരാഴ്ച നീളുന്ന ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണനും മുൻ അന്തർദേശീയ വോളിബോൾതാരവുമായ വി.എ. മൊയ്തീൻ നൈനയും ചേർന്ന് നിർവഹിച്ചു. ഹെഡ്മാസ്റ്റർ സി.കെ. ബിജു, കായിക അദ്ധ്യാപകൻ ടി.ആർ. ബിന്നി, കെ.വി. സാഹി, സി.എസ്. ജയ്ദീപ്, അഖിൽ ബിനു എന്നിവർ പങ്കെടുത്തു.