q
Bdje

തൃക്കാക്കര: ഗാന്ധിജിയുടെ സന്ദേശം ഇന്ത്യയുടെ അടിസ്ഥാന വികസന മാർഗരേഖയാണെന്ന് ബി.ഡി.ജെ.എസ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് പറഞ്ഞു. തൃക്കാക്കര നിയോജക മണ്ഡലം സംഘടിപ്പിച്ച ഗാന്ധി ജയന്തി വിജയദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. മണ്ഡലം പ്രസിഡന്റ് വി.ടി ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.ജെ.അശോകൻ, സെക്രട്ടറി എം.കെ.ബിജു, മഹിളാസേന കേന്ദ്ര സമിതി അംഗം പമേല സത്യൻ, ട്രഷറർ ദിലീപ്, വാസു, സതീഷ് , മണി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.