ആലുവ: പെരിയാറിന് നടുവിലുള്ള 25 ഏക്കറോളം വരുന്ന പരുന്തുറാഞ്ചി മണപ്പുറം ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. സൗര സബ്‌സിഡി പദ്ധതിയുടെ കീഴിൽ സംസ്ഥാനത്തെ ഏറ്റവും വലിയ സൗരോർജ്ജ നിലയം (25കെ.ഡബ്ളിയു) ആലുവ അബാദ് അക്വേറിയസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലാലി ലാലു, സൗര സംസ്ഥാന നോഡൽ ഓഫീസർ ജെ. മധുലാൽ, ലിജോ മണ്ണാറപ്രായിൽ, നസീമ സലിം, ബി. റസൽ, ഷീജ പുലിക്കൽ, അബ്ദുൽ നജീബ് എന്നിവർ പ്രസംഗിച്ചു.