photo
എടവനക്കാട് എസ്.എൻ.ഡി.പി. സൗത്ത് ശാഖയിൽ വിദ്യാഭ്യാസ അവാർഡ് വിതരണം ഡയറക്ടർ ബോർഡ് മെമ്പർ കെ. പി. ഗോപാലകൃഷ്ണൻ നിർവഹിക്കുന്നു

വൈപ്പിൻ: എടവനക്കാട് എസ്.എൻ.ഡി.പി സൗത്ത് ശാഖയിൽ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഫുൾ എ പ്ലസോടെ എസ്.എസ്.എൽ.സി, പ്ലസ്ടു പാസായവ‌ർക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. ശാഖ പ്രസിഡന്റ് വി. കെ. ജയപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി. പി. ഡയറക്ടർ ബോർഡ് മെമ്പർ കെ. പി. ഗോപാലകൃഷ്ണൻ അവാർഡ് വിതരണം നടത്തി. യൂണിയൻ കൗൺസിലർ എൻ.കെ. സുരേന്ദ്രൻ, ശാഖ സെക്രട്ടറി ടി. പി. സജീവൻ, പി. കെ. യശ്പാൽ കുമാർ, ദാസ് കോമത്ത്, വി.പി. മൂർത്തി, നിഷ മോഹൻ, പ്രിയ ലക്ഷ്മി, സി. കെ. അശോകൻ എന്നിവർ സംസാരിച്ചു.