media
കാലടി പ്രസ് ക്ലബിെൻ്റ നേതൃത്വത്തിൽ നടത്തിയ സ്നേഹാദരവിൽ എം.എൽ.എമാരായ റോജി.എം.ജോൺ,അനവർ സാദത്ത് എന്നിവർ ചേർന്ന് മുതിർന്ന പത്രപ്രവർത്തകനായ കെ.ഒ.തോമസിനെ ആദരിക്കുന്നു. സെൻട്രൽ അഡ്മിനിേട്രറ്റീവ് ട്രിബ്യൂണൽ ജുഡീഷ്യൽ അംഗമായ പി. മാധവൻ സമീപം.

കാലടി: കാലടി പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മാദ്ധ്യമ പ്രവർത്തകരെ ആദരിച്ചു. വിജിലൻസ് കോടതി മുൻ ജഡ്ജിയും സെൻട്രൽ അഡ്മിനിേട്രറ്റീവ് ട്രിബ്യൂണൽ ജുഡീഷ്യൽ അംഗവുമായ പി. മാധവൻ സ്നേഹാദരവ് ഉദ്ഘാടനം ചെയ്തു. എം.എൽ.എമാരായ റോജി .എം.ജോൺ, അൻവർ സാദത്ത് എന്നിവർ ചേർന്നാണ് ആദരിച്ചത്. പ്രസ് ക്ലബ് പ്രസിഡന്റ് കെ.ആർ.സന്തോഷ് കുമാർ അദ്ധ്യക്ഷനായി. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.ആന്റണി, ജില്ലാ പഞ്ചായത്തംഗം ശാരദ മോഹൻ, ഗ്രാമഞ്ചായത്തംഗം പി.ബി.സജീവ്, ടോളിൻസ് ഗ്രൂപ്പ് ജനറൽ മാനേജർ എബ്രഹാം കുരുവിള, നാടകകൃത്ത് ശ്രീമൂലനഗരം മോഹൻ, ആദിശങ്കര ട്രസ്റ്റ് സി.പി.ഒ പ്രഫ. സി.പി.ജയശങ്കർ, എറണാകുളം പ്രസ് ക്ലബ് ട്രഷറർ സിജോ പൈനാടത്ത്, ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം കെ.വി. ഷാജി, പ്രസ് ക്ലബ് സെക്രട്ടറി ടി.പി.ജോർജ്, എൻ.പി.സജീവ്, ടി.എസ്.രാധാകൃഷ്ണൻ, ടിജോ കല്ലറക്കൽ, കെ.ഡി.ജോസഫ്, ജോൺ കാലടി, എം.എസ്.സന്തോഷ്, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.