വൈപ്പിൻ: ഗാന്ധിജയന്തി ദിനം ചരിത്ര പൈതൃക സംരക്ഷണ ദിനമായി യൂത്ത് കോൺഗ്രസ് (എസ്) വൈപ്പിൻ ബ്ലോക്ക് കമ്മിറ്റി ആചരിച്ചു. ഗോശ്രീ ജംഗ്ഷനിൽ ഗാന്ധി പ്രതിമ സ്ഥാപിക്കണം എന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. വൈപ്പിൻകരയിൽ പൊതുവായ ഒരു സ്ഥലത്തും ഗാന്ധിജിയുടെ പ്രതിമ ഇല്ല . ഇക്കാര്യം ചൂണ്ടി കാട്ടി ജിഡ ചെയർമാൻ കൂടിയായ മുഖ്യമന്ത്രിക്ക് നിവേദനം നൽകും. യോഗം യൂത്ത് കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി ആന്റണി സജി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി. ജെ. രജീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ നിഷിൽ പി.സിദ്ധാർത്ഥ് കോൺഗ്രസ് (എസ്), ബ്ലോക്ക് വൈസ് പ്രസിഡന്റ് എ.കെ ഇല്ല്യാസ്, ജനറൽ സെക്രട്ടറി സേവ്യർ പാലക്കപറമ്പിൽ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ആന്റണി കൈതക്കൽ, ജെറി പള്ളിപറമ്പിൽ, പി ബി .സുരേഷ്, വി.എം. ജോഷി, എം.ജെ ജോമി എന്നിവർ സംസാരിച്ചു.