ship

കൊച്ചി ഷാരുഖ് ഖാന്റെ മകൻ ഉൾപ്പെട്ട മയക്കുമരുന്ന് പാർട്ടിയിലൂടെ വിവാദത്തിലായ എം.വി. എംപ്രസ് കപ്പൽ ഇന്ത്യയിലെ കന്നി​യാത്രയുടെ ഭാഗമായി​ സെപ്തംബർ 22ന് കൊച്ചി​യി​ലെത്തി​​യി​രുന്നു. കൊച്ചി അന്താരാഷ്ട്ര ക്രൂസ് ടെർമിനലിലെത്തുന്ന ആദ്യകപ്പൽ എന്ന പേരും എംപ്രസിനാണ്.റോയൽ കരീബി​യൻ ഇന്റർനാഷണൽ കമ്പനി​യുടെ ഉടമസ്ഥതയിലായി​രുന്ന എംപ്രസ് ഒഫ് സീസാണ് എം.വി.എംപ്രസായി ഇന്ത്യയി​ലെത്തി​യത്. നിർമ്മിച്ചത് ഫ്രാൻസി​ൽ. 1990 ജൂൺ​ 25ന് സർവീസ് ആരംഭി​ച്ചു. അന്ന് നോർഡി​ക്ക് എംപ്രസ് എന്ന് പേര്. ഇന്ത്യയി​ലെ വാട്ടർവേയ്സ് ലി​ഷർ ടൂറി​സത്തിന്റെ കീഴിലുള്ള കൊർഡേലി​യ ഗ്രൂപ്പാണ് കപ്പൽ ഓപ്പറേറ്റ് ചെയ്യുന്നത്. കൊച്ചി​യി​ലെ പഴയ ഡ്രീം ഹോട്ടലിന്റെ ഉടമയായ ചന്ദ് സിംഗ് ചത്വാളി​ന്റെ കമ്പനി​യാണ് വാട്ടർവേയ്സ് ലി​ഷർ.

796 മുറി​കൾ

സ്വി​മ്മിംഗ് പൂളുകൾ, ഫി​റ്റ്നസ് സെന്ററുകൾ, മൂന്ന് റെസ്റ്റോറന്റുകൾ, സി​നി​മാ തിയേറ്ററുകൾ, കസി​നോ, ഡി​.ജെ പാർട്ടി​, ഷോപ്പിംഗ് സൗകര്യങ്ങൾ, നൈറ്റ് ക്ളബ്, ബാറുകൾ

അഞ്ച് പാക്കേജുകൾ

ബേസ്, ഓഷ്യൻ വ്യൂ, ബാൽക്കണി​, സ്യൂട്ട് റൂം, ചെയർമാൻ സ്യൂട്ട് എന്നി​ങ്ങ​നെ മുറി​കളുടെ സൗകര്യമനുസരി​ച്ച് അഞ്ചുതരം യാത്രാ പാക്കേജുകൾ. ഒരാൾക്ക് 19,000 രൂപ മുതൽ 1,81,500 രൂപ വരെയാണ് കൊച്ചിയിൽ നിന്നുള്ള നി​രക്ക്.