photo
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഗാന്ധിവിചാരധാരയുടെ നേതൃത്വത്തിൽ ചെറായി രാമവർമ്മ സ്‌കൂൾ അങ്കണത്തിലെ ഗാന്ധി പ്രതിമയിൽ പ്രസിഡന്റ് മാത്യൂസ് പുതുശ്ശേരി ഹാരാർപ്പണം നടത്തുന്നു

വൈപ്പിൻ: വൈപ്പിൻ കരയിലെ വിവിധ ഇടങ്ങളിൽ ഗാന്ധിജയന്തി ദിനാചരണം നടന്നു. ചെറായി രാമവർമ്മ സ്‌കൂൾ അങ്കണത്തിലെ ഗാന്ധി പ്രതിമയിൽ ഗാന്ധി വിചാരധാര പ്രസിഡന്റ് മാത്യൂസ് പുതുശ്ശേരി ഹാരാർപ്പണം നടത്തി. സാഹിത്യകാരൻ ജോസഫ് പനക്കൽ പുനരർപ്പണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമാധാന സമ്മേളനം പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കബീർ യുസഫിനെ ആദരിച്ചു. വാർഡ് മെമ്പർ ഉഷാ സോമൻ, ബാബു പുലിക്കോട്ടിൽ, സന്തോഷ് ചെറായി, മരിയ ഗൊരേറ്റി, മേധ മരിയ മാത്യു, സരസൻ എടവനക്കാട്, വിനു അയ്യമ്പിള്ളി, ജോസഫ് നരികുളം, ഗിരിജ രാജൻ എന്നിവർ പ്രസംഗിച്ചു.
ഞാറക്കൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.പി. ഗാന്ധിയുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർ, ഞാറക്കൽ ഇലക്ട്രിസിറ്റി ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ്, മൃഗാശുപത്രി, ഞാറക്കൽ ഗവ. ഹോമിയോ ആശുപത്രി, സി.ഡി.എസ്. ഓഫീസ്, അങ്കണവാടി പരിസരങ്ങൾ ശുചീകരിച്ചു. ആർ.ആർ.ടി. അംഗങ്ങളായ യതീന്ദ്രൻ തുലാപറമ്പിൽ, എം സി . ആന്റണി , അംബ്രോസ് കോലചേരി, യോഗിന്ദ്രൻ തുലാപറമ്പിൽ ബെന്നി ചെമ്പകശ്ശേരി, അങ്കണവാടി ടീച്ചർ ഗിരിജ, ജോഷി ഇലഞ്ഞിക്കൽ , സാബു എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.