കൊച്ചി: കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിന് സർക്കാർ അടിയന്തര ധനസഹായം നൽകണമെന്ന് എറണാകുളം കെ.പി.എൽ സെബിയൂസ് മാസ്റ്റർ അനുസ്മരണ ഹാളിൽ ചേർന്ന കേരള കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് (കെ.കെ.എൻ.ടി.സി ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. 2014 മുതൽ അംശാദായം പിരിക്കുന്നതിലെ വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണമെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ് കെ.പി തമ്പി കണ്ണാടൻ പറഞ്ഞു. യോഗത്തിൽ ജോസ് കപ്പിത്താൻ പറമ്പിൽ, സലോമി ജോസഫ്, ജെസി ഡേവിസ്, കെ.ഡി.ഫെലിക്‌സ്, യു.കെ.പ്രഭാകരൻ, ജില്ലാ പ്രസിഡന്റുമാരായ എം.എം.രാജു, അത്താഴമംഗലം വിദ്യാധരൻ, എ.കുഞ്ഞമ്പു, കെ.വിജയൻ, ജോൺസൺ പുന്നമൂട്ടിൽ, ടി.ശശി, ടി.പി. ചന്ദ്രൻ, രാഘവൻ, അയ്യപ്പൻ, തോമസ് , മോഹൻദാസ് എന്നിവർ പങ്കെടുത്തു.