vennala-bank
വെണ്ണല സർവ്വീസ് സഹകരണ ബാങ്കി​ന്റെ ജൈവ പച്ചക്കറി ചന്ത സഹ.ജോ. രജിസ്ട്രാർ കെ.സജീവ്കർത്ത ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് ജൈവ പച്ചക്കറി ചന്ത തുറന്നു. വെണ്ണല വെടി​യൂർ മഠം ക്ഷേത്രത്തിന് സമീപത്തെ ചന്ത ജില്ലാ സഹകരണ ജോ.രജിസ്ട്രാർ കെ.സജീവ് കർത്ത, ബി.ബി.അജയന് ആദ്യ വിൽപ്പന നടത്തി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് അദ്ധ്യക്ഷനായി. കൗൺസിലർ സി.ഡി.വത്സലകുമാരി, പി.ആർ.ശിങ്കാരൻ, കെ.ടി.സാജൻ, കെ.ജി.ഗോപി,കെ.ജി.ബാലൻ, എസ്.മോഹൻദാസ്, എൻ.ധർമ്മജൻ, പി.ആർ.സാംബശിവൻ സെക്രട്ടറി എം.എൻ. ലാജി എന്നിവർ സംസാരിച്ചു.