കൊച്ചി: സിറ്റിഗ്യാസ് വിതരണവും ഗെയ്ൽ വാതക പൈപ്പ് ലൈൻ പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട തടസങ്ങൾ നീക്കാൻ മന്ത്രി പി. രാജീവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

ഹൈബി ഈഡൻ എം.പി., എം.എൽ.എ. മാരായ പി.ടി. തോമസ്, ടി.ജെ. വിനോദ്, കൊച്ചി മേയർ അഡ്വ. എം. അനിൽ കുമാർ, ജില്ലാ കളക്ടർ ജാഫർ മാലിക് എന്നിവരും തൃക്കാക്കര, മരട്, കളമശേരി നഗരസഭകളിലെയും കൊച്ചി കോർപ്പറേഷനിലെയും ജനപ്രതിനിധികളും ഇന്ത്യൻ ഓയിൽ, അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ്, കൊച്ചി സേലം പൈപ്പ് ലൈൻ പ്രൈവറ്റ് ലിമിറ്റഡ്, ദേശീയ പാത അതോറിറ്റി അധികൃതരും പങ്കെടുത്തു.

 തീരുമാനങ്ങൾ

 പ്രത്യേക യോഗം ചേരും

ദേശീയ പാതയിൽ ഗെയിൽ പൈപ്പ് ലൈന് സമാന്തരമായി കൊച്ചി-സേലം ഇന്ധന പൈപ്പ് ലൈൻ കടന്നു പോകുന്നത് സംബന്ധിച്ച പ്രശ്‌നങ്ങൾ ചർച്ച ചെയുന്നതിന് ദേശീയ പാത അതോറിറ്റി, ഗെയ്ൽ, കെ.എസ് .എസ്.പി പ്രതിനിധികൾ പ്രത്യേക യോഗം ചേർന്ന് പരിഹാരം കണ്ടെത്താനും മന്ത്രി നിർദേശിച്ചു.