മൂവാറ്റുപുഴ: ബി.ജെ.പി മൂവാറ്റുപുഴ നിയോജകമണ്ഡലം സമിതിയുടെ നേതൃത്വത്തിൽ ആരോഗ്യശില്പശാല സംഘടിപ്പിച്ചു. മൂവാറ്റുപുഴ ഭാരത് ടൂറിസ്റ്റ് ഹോം ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാല ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷൻ പി.പി. സജീവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.സി. ഷാബു അദ്ധ്യക്ഷതവഹിച്ചു. ഡോക്ടർ ടി .ആർ. ജയലക്ഷ്മി അമ്മൾ ക്ലാസെടുത്തു .നിയോജകമണ്ഡലം സെക്രട്ടറി കെ.കെ. അനീഷ്‌കുമാർ, മദ്ധ്യമേഖല സെക്രട്ടറി സി.ജി. രാജഗോപാൽ, മണ്ഡലം ജനറൽ സെക്രട്ടറി കെ.പി. തങ്കക്കുട്ടൻ, സംസ്ഥാന സമിതിഅംഗം സെബാസ്റ്റ്യൻ മാത്യു, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.എസ്. വിജുമോൻ, പി. പ്രേംചന്ദ് ഗോപാലകൃഷ്ണൻ, ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി ഷൈൻ കൃഷ്ണൻ, കൗൺസിലർമാരായ ബിന്ദു സുരേഷ്, ആശ അനിൽ, സെക്രട്ടറി അജീഷ് തങ്കപ്പൻ, വൈസ് പ്രസിഡന്റുമാരായ പി.കെ. രാജൻ, സിന്ധു മനോജ്, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് രേഖ പ്രഭാത്, മുനിസിപ്പൽ പ്രസിഡന്റ് രമേശ് പുളിക്കൻ, സുരേഷ് ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.