kousalya-
കൗസല്യ പള്ളിയാൻ

പിറവം: രാമമംഗലം പഞ്ചായത്തിലെ കിഴുമുറി കുറുങ്ങിണിയിൽ പള്ളിയാന്റെ ഭാര്യ കൗസല്യയാണ് (52) രക്‌താർബുദം മൂർച്ഛിച്ച് ചികിത്സാസഹായം തേടുന്നത്. തിരുവനന്തപുരം ആർ.സി സിയിലാണ് വർഷങ്ങളായി ചികിത്സനടത്തുന്നത്. കൂലിവേലക്കാരിയായ കൗസല്യക്ക് രണ്ട് മക്കളുണ്ട്. ഇരുവരും തൊഴിൽരഹിതരാണ്. പൊതുപ്രവർത്തക കൂടിയായ നിത്യവൃത്തിക്ക് പോലും മാർഗമില്ലാത്ത സാഹചര്യത്തിലാണ് ജനപ്രതിനിധികളും കക്ഷിനേതാക്കളും ചേർന്ന് ജനകീയകമ്മിറ്റി രൂപീകരിച്ച് ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുള്ളത്. സുമനസുകൾ സഹായിക്കണമെന്ന് കമ്മിറ്റി ചെയർമാനും ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റുമായ അഡ്വ. ജിൻസൺ. വി. പോൾ പറഞ്ഞു. വാർഡ്‌ അംഗം ആലീസ് ജോർജാണ് കൺവീനർ. അക്കൗണ്ട് നമ്പർ കനറാ ബാങ്ക് രാമമംഗലം. അക്കൗണ്ട് നമ്പർ: 110010747159, ഐ.എഫ്.എസ്.സി : CNRB0000830 (ഗൂഗിൾപേ: 9544843839).