കൊച്ചി: ജിഹാദ് വിമർശനവും യാഥാർത്ഥ്യവും എന്ന പ്രമേയത്തിൽ സമസ്ത കേരള ജംയ്യുത്തുൽ ഉലമയുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ സമസ്ത ബോധനയത്‌നം നടത്തും. പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം 7ന് രാവിലെ 9ന് റിനൈ ഹബ്ബിൽ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ ഉദ്ഘാടനം ചെയ്യും.