scout
സ്കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് കോലഞ്ചേരി ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ നിർമിക്കുന്ന സ്‌നേഹഭവനത്തിന്റെ തറക്കല്ലിടൽ അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ നിർവഹിക്കുന്നു

കോലഞ്ചേരി: സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് വിഷൻ 2021- 26 പദ്ധതിയുടെ ഭാഗമായി കോലഞ്ചേരി ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ നിർമിക്കുന്ന സ്‌നേഹഭവനത്തിന്റെ തറക്കല്ലിടൽ അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ നിർവഹിച്ചു. ആലുവ ജില്ലാ സെക്രട്ടറി ജോസഫ് പുതുശേരി അദ്ധ്യക്ഷനായി. ജില്ലാപഞ്ചായത്തംഗം
ഉമ മഹേശ്വരി, പഞ്ചായത്ത് അംഗങ്ങളായ ജോർജ് ഇടപ്പരത്തി, കെ.പി. വിനോദ്കുമാർ, വി. ജോയിക്കുട്ടി, നിജ ബൈജു എസ്.എൻ.ഡി.പി യോഗം വളയൻചിറങ്ങര ശാഖാ സെക്രട്ടറി അനിൽ, അനിയൻ പി. ജോൺ, വി.കെ. അജിതൻ, എന്നിവർ സംസാരിച്ചു. മഴുവന്നൂർ എസ്.ആർ.വി യു.പി സ്‌കൂൾ വിദ്യാർത്ഥിനിയും ഐരാപുരം സ്വദേശിനിയുമായ ഫിദ ഫാത്തിമക്കാണ് വീടുനൽകുന്നത്.