cu-sat
കുസാറ്റ് വിശിഷ്ട യുവ അദ്ധ്യാപകനുള്ള പുരസ്കാരം ഡോ.മധു .എസ്.നായർക്ക് വൈസ് ചാൻസലർ ഡോ.കെ.എൻ.മധുസൂദനൻ നൽകുന്നു

കളമശേരി: കുസാറ്റ് നൽകുന്ന യുവ അദ്ധ്യാപക-ഗവേഷക പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. അദ്ധ്യാപക വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. മധു എസ് നായർ, എൻ.സി.എ.എ.എച്ച്. അസിസ്റ്റന്റ് പ്രൊഫസർ ഡോ. പി. ജയേഷ് എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി. പോളിമർ സയൻസ് ആൻഡ് റബ്ബർ ടെക്നോളജി വകുപ്പിലെ നിഷ ടി.പി., ഇലക്ട്രോണിക്സ് വകുപ്പിലെ എം. മനോജ് ,ഫിസിക്സ് വകുപ്പിലെ കുര്യാസ് .കെ.മാർക്കോസ്, മറൈൻ ബയോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി വകുപ്പിലെ എം.ജിമ എന്നിവർ പുരസ്‌കാരം സ്വീകരിച്ചു. പ്രോ-വൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.