പട്ടിമറ്റം: പാങ്കോട് ദീപം ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ളബ് ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി പാങ്കോട് ഗവ. എൽ.പി സ്‌കൂൾ ശുചീകരിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് എം. അജയ്‌കുമാർ ഉദ്ഘാടനം ചെയ്തു. ക്ളബ് പ്രസിഡന്റ് പി.എ. സജീവൻ, സെക്രട്ടറി ലിജു ജോസഫ് തുടങ്ങിയവർ സംസാരിച്ചു.