തൃക്കാക്കര: യുവജന കമ്മീഷൻ അദാലത്തിൽ പരാതികൾക്ക് അതിവേഗം പരിഹാരം. സംസ്ഥാന യുവജനകമ്മീഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോമിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പ്രത്യേക അദാലത്തിലാണ് പരിഹാരം കാണാനായത്. അദാലത്തിൽ 31 പരാതികളാണ് ലഭിച്ചത്. ഇതിൽ 20 പരാതികളിൽ പരിഹാരം കണ്ടെത്തി. ബാക്കി പരാതികൾ തുടർ നടപടികൾക്കായി കൈമാറി. മെഗാ അദാലത്തിൽ യുവജന കമ്മീഷൻ അംഗങ്ങളായ ഡോ. പ്രിൻസി കുര്യാക്കോസ്, പി.എ സമദ്, സെക്രട്ടറി ക്ഷിതി വി. ദാസ് എന്നിവർ പങ്കെടുത്തു.