കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയുടെ (കുഫോസ്) എം.എസ്‌സി മറൈൻ മൈക്രോബയോളജിയിൽ അനിറ്റ അബ്രഹാമിന് ഒന്നാം റാങ്ക്. നാല് സെമസ്റ്ററുകളിലായി പത്തിൽ 8.83 ഓവറോൾ സ്‌കോർ നേടിയാണ് അനിറ്റ റാങ്ക് സ്വന്തമാക്കിയത്. മാനന്തവാടി മറ്റത്തിൽ വീട്ടിൽ എം.പി.അബ്രഹാമിന്റെയും കെ.ജെ.മേരിയുടെയും മകളാണ്. പത്തിൽ 8.78 സ്‌കോർ നേടിയ ടി.പാർവ്വതി രണ്ടാം റാങ്കും 8.45 സ്‌കോർ നേടിയ അഷിക ജോർജ് മൂന്നാം റാങ്കും കരസ്ഥമാക്കി. തിരുവന്തപുരം വട്ടിയൂർക്കാവ് സതിസദനത്തിൽ വി.സതീകുമാറിന്റെയും എസ്.താരയുടെയും മകളാണ് പാർവ്വതി. കൊല്ലം ചവറ ആർഷം വീട്ടിൽ കെ.പി.ജോർജിന്റെയും എ.സൂസിയുടെയും മകളാണ് അഷിക. പരീക്ഷാഫലം സർവ്വകലാശാല വെബ് സൈറ്റിൽ പ്രസീദ്ധികരിച്ചിട്ടുണ്ട്.