അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്തിന്റെയും സി.ഡി.എസിന്റെയും നേത്യത്വത്തിൽ ജനകീയ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു. കിടങ്ങൂർ ചേറുംകവലയിൽ തുടങ്ങിയ ഹോട്ടൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജിനി രാജീവ് അദ്ധ്യക്ഷത വഹിച്ചു. അനിമോൾബേബി എം.എസ്. ശ്രീകാന്ത്, ജെസി ജോയി, സിൻസി തങ്കച്ചൻ, സാലി വത്സൻ, സന്തോഷ് പണിക്കർ, ദിവ്യ സുനിൽ, സിമി ജോസഫ്, അമ്പിളി വിജി എന്നിവർ പങ്കെടുത്തു.