ആലുവ: എടത്തല കുഴിവേലിപ്പടിയിൽ 164,165, 166,167 ബൂത്ത് കോൺഗ്രസ് കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച മഹിളാ കോൺഗ്രസ് നേതൃയോഗം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി ജെബി മേത്തർ ഹിഷാം മുഖ്യപ്രഭാഷണം നടത്തി.
കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി വി.എ. അബ്ദുൾ ഖാദർ അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് കെ.എം. ഷംസുദ്ദീൻ, നേതാക്കളായ എം.എ.എം മുനീർ, പി.കെ. എൽദോസ്, സി.എം. സിയാദ്, മുംതാസ്, ബിന്ദുമോൾ തുടങ്ങിയവർ പ്രസംഗിച്ചു. കോൺഗ്രസ് ചാരിറ്റി കെയർ കുഴിവേലിപ്പടിയുടെ കീഴിൽ വനിതാവിഭാഗം രൂപീകരിച്ചു. ബിന്ദുമോളെ കോ ഓർഡിനേറ്ററായി തിരഞ്ഞെടുത്തു.