ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് 18 -ാം വാർഡിൽ എടയപ്പുറം മന്ത്യേപ്പാറയിൽ ജനവാസമേഖലയിൽ പ്രവർത്തിക്കുന്ന കാർബൺ പേപ്പർകമ്പനി മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന സെക്രട്ടറി ദിനിൽ ദിനേശ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സനൽ മനയ്ക്കകാട് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, യുവമോർച്ച നേതാക്കളായ കണ്ണൻ തുരുത്ത്, ശ്രീനിഷ് പി. ബോസ്, എ.ആർ. ഹരിലാൽ, വിനൂപ്ചന്ദ്രൻ, അഖിൽ സത്യൻ, ബേബി നമ്പേലി, അഭയ രതീഷ്, മഹിളാമോർച്ച ജനറൽ സെക്രട്ടറി കുമാരിചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.