കൊച്ചി: ഉത്തർപ്രദേശിൽ കേന്ദ്രസഹമന്ത്രി അജയകുമാർ മിശ്രയുടെ മകന്റെ വാഹനം ഇടിച്ച് കർഷകർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്യാൻ ശ്രമിച്ച യു.പി പൊലീസിന്റെ നടപടികൾക്കെതിരെ കെ. എസ്. യു എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
എറണാകുളം ഡി.സി.സി ഓഫീസിൽ നിന്ന് ആരംഭിച്ച മാർച്ച് ബി.എസ്.എൻ.എൽ ഓഫീസിന് മുൻപിൽ സമാപിച്ചു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു മുൻ സംസ്ഥാന സെക്രട്ടറി ജോൺസൻ മാത്യു മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്.യു ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഭാഗ്യനാഥ് എസ്. നായർ, ഷാരോൺ പനക്കൽ എന്നിവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറിമാരായ മിവ ജോളി, സഫൽ വലിയവീടൻ, റംഷാദ് റഫീഖ്, കെ എസ് യു നേതാക്കളായ അൽ ആമീൻ അഷ്‌റഫ്, വർഗീസ് കെ.വി, നിമിത് സാജൻ, കൃഷ്ണലാൽ, അമൽ ടോമി, ഹരികൃഷ്ണൻ എസ്, ഡിവോൺ പനക്കൽ എന്നിവർ നേതൃത്വം നൽകി.