ncp
എൻ.സി.പി ഗാന്ധി സ്മൃതി ആലുവയിൽ സംസ്ഥാന നിർവാഹക സമിതി അംഗവും എൽ.ഡി.എഫ്‌ ആലുവ നിയോജക മണ്ഡലം കൺവീനറുമായ കെ.എം. കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: 'മഹാത്മാവിലേക്ക് മടങ്ങാം, മതേതര ഇന്ത്യയെ സംരക്ഷിക്കാം' എന്ന സന്ദേശവുമായി എൻ.സി.പി ഗാന്ധിസ്മൃതിയാത്ര സഘടിപ്പിച്ചു. ആലുവയിൽ ജില്ലാ ആശുപത്രി കവലയിൽ സംസ്ഥാന നിർവാഹക സമിതി അംഗവും എൽ.ഡി.എഫ്‌ ആലുവ നിയോജക മണ്ഡലം കൺവീനറുമായ കെ.എം. കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. ഗാന്ധി സ്‌ക്വയറിൽ നടന്ന സമാപന സമ്മേളനത്തിൽ ബ്ലോക്ക് പ്രസിഡന്റ് കെ.എച്ച്. ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. മുരളി പുത്തൻവേലി, ശിവരാജ് കോമ്പാറ, ഹുസൈൻ കുന്നുകര, ടി.എ. മുഹമ്മദാലി, എം.എം. അലിക്കുഞ്ഞ്, പി.കെ. അബ്ദുൽ കരീം, അസീസ് എടയപുറം, അസി മങ്ങാട്ടുകര, ജോൺസൺ, മജീദ് കോശി, ജബ്ബാർ, അനൂപ് നൊച്ചിമ, സോമശേഖരൻ നായർ എന്നിവർ പ്രസംഗിച്ചു.