neeraj-kumar-guptha
കേരള പൊലീസ് അസോസിയേഷൻ, പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ എന്നിവയുടെ റൂറൽ ജില്ലാ കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച എസ്.എസ്.എൽ.സി, പ്ലസ്ടു അവാർഡ് ദാനം എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കേരള പൊലീസ് അസോസിയേഷൻ, പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ എന്നിവയുടെ റൂറൽ ജില്ലാ കമ്മിറ്റികൾ സംയുക്തമായി എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ആദരിച്ചു. എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ്കുമാർ ഗുപ്ത ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് മുഖ്യപ്രഭാഷണം നടത്തി.
എ.എസ്.ഐ പ്രമോഷനായി പോകുന്ന കെ.പി.എ സംസ്ഥാന, ജില്ലാ ഭാരവാഹികൾക്കും ജില്ലാ കമ്മിറ്റി അംഗങ്ങൾക്കും എൽ.എൽ.എം പരീക്ഷയിൽ രണ്ടാംറാങ്ക് ലഭിച്ച എ.എസ്.ഐ ഷിബു ദേവരാജിനും സംഘടനയുടെ ഉപഹാരം നൽകി. ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി, കെ.പി.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. പ്രവീൺ, ജെ. ഷാജിമോൻ, ടി.ടി. ജയകുമാർ, ബെന്നി കുര്യാക്കോസ് എം.എം. അജിത്കുമാർ, കെ.എം. ഷമീർ, പി.സി. സൂരജ് എന്നിവർ സംസാരിച്ചു.