വൈപ്പിൻ: ചെറുവൈപ്പ് അമലോത്ഭവമാതാ ദേവാലയത്തിൽ പാരിഷ്ഹാളിന് കോട്ടപ്പുറം രൂപതാ വികാരി ജനറൽ റവ. ഫാദർ ആന്റണി കുരിശിങ്കൽ ശിലയിട്ടു. ഇടവക വികാരി റവ.ഫാ. ജോസഫ് കുന്നത്തൂർ അദ്ധ്യക്ഷത വഹിച്ചു. പാരിഷ് സെക്രട്ടറി ജെയ്‌സൺ ജോസഫ്, റവ.ഫാ. കുരുവിള മരോട്ടിക്കൽ, കുഴുപ്പിള്ളി സെന്റ് അഗസ്റ്റിൻ പള്ളി വികാരി റവ.ഫാ. പുതിയകുളങ്ങര, കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ, വൈസ് പ്രസിഡന്റ് സിനി ജെയ്‌സൺ, സവിത ആരോഷ്, ലിജി തദേവൂസ് , ഡഗ്ലസ് എന്നിവർ പ്രസംഗിച്ചു.